Thursday, February 9, 2012

കൂട് വിട്ടു കൂട് മാറുമ്പോള്‍.................


                    ഒരു മാറ്റം ആഗ്രഹിക്കാത്തവര്‍ ആരാണുളളത് ? ......മാറാത്തതൊന്നേയുളളൂ അതാണ് മാറ്റം എന്ന് ഒരു കവി പറഞ്ഞത് ഓര്‍ത്തു പോകുന്നു . ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റില്‍ നിന്നും മറ്റൊന്നിലേക്ക്.... അതില്‍ നിന്ന് മറ്റൊന്നിലേക്ക് ..... ഇങ്ങിനെ കൂട് മാറിപ്പോകുന്ന നമ്മള്‍ ,,,, അണുകുടുംബങ്ങള്‍ പോലെ  മാറിക്കൊണ്ടിരിക്കുന്നു.
ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആയിമാറുന്ന ഈ കാലത്ത് .... സ്വന്തം പെങ്ങളെ പോലും പെങ്ങളായി കാണാന്‍ കഴിയാത്ത ഈ കാലത്ത് ..... നമ്മുടെ ദൃശ്യ ശ്രവ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ പലതും ശ്രദ്ധിച്ചാല്‍ തന്നെ  മാറ്റത്തിന്‍റെ ഗതി മനസ്സിലാക്കാന്‍ നമുക്ക് സാധിക്കും . മാറ്റം ഒരു അനിവാര്യതയാണ് പക്ഷെ വന്ന വഴിയും നടന്ന കാനന പാതകളും മറന്നു പോകുമ്പോഴാണ് നമുക്ക് വഴിപിഴച്ചോ എന്ന് തോന്നിപ്പോ കുന്നത് . 

രാവ് പകലുകള്‍ മാറിമാറി വരുന്നത്പോലെ മനുഷ്യന്‍റെ മനസ്സും ചിന്തകളും മാറിക്കൊണ്ടിരിക്കുന്നു . എത്ര പെട്ടന്നാണ് രാവ് പകലാകുന്നത് . ഇന്ന് നഷ്ട്പ്പെട്ടത്‌ നാളെ തിരിച്ചെടുക്കാനാവില്ല ... ഒരു വര്‍ഷം അവസാനിക്കുമ്പോള്‍ തന്‍റെ ആയുസ്സില്‍നിന്നും ഒരു വര്‍ഷം നഷ്ട്ടപെട്ടെന്നു മനസ്സിലാക്കാന്‍ നമുക്ക് കഴിയണം . ഇന്ന് മനുഷ്യന്‍ സുഖത്തിന്‍റെ പിന്നാലെയാണ് ... പണമാണ് എല്ലാം എന്ന് വിശ്വസിക്കുന്ന ഒരു സമൂഹമാണ്‌ നമ്മുടേത്‌ ... പണത്തിനു വേണ്ടി സ്വന്തം കൂടപ്പിറപ്പിനേയും സുഹൃത്തിനേയും വരെ ഇല്ലാതാക്കാന്‍ മടികാണിക്കാത്ത ഒരുപാട് മുഖങ്ങള്‍ നാം ദിവസവും മാധ്യമങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുന്നു. 

സൗഹൃദങ്ങള്‍ക്ക്  പണത്തിന്‍റെ മുഖം മൂടി നല്‍കുമ്പോള്‍ ഇവിടെ നഷ്ട്ടപ്പെടുന്നത് വിശ്വാസമാണ് .... വിശ്വാസമാണ് ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ മർമ്മപ്രധാനം ... അത് മത വിശ്വാസമായാലും അല്ലെങ്കിലും ശരി .....വിശ്വാസം നഷ്ട്ടപ്പെട്ട മനുഷ്യനെ മൃഗത്തിനു സമമായിട്ടാണ് മതങ്ങളും മത ഗ്രന്ഥങ്ങളും നമ്മെ പഠിപ്പിക്കുന്നത്‌ .... വിശ്വാസക്കുറവില്‍ നിന്നാണ് പിളര്‍ച്ചയും തളര്‍ച്ചയും ഉണ്ടാകുന്നത്. ഒരു പാര്‍ട്ടിക്ക് അതിന്‍റെ നേതാവില്‍ വിശ്വാസം നഷ്ട്പ്പെടുമ്പോള്‍ സ്വാഭാവികമായും ആ പാര്‍ട്ടി പിളരും ... ഈ വസ്തുത നമ്മുടെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ചരിത്രം പരിശോദിച്ചാല്‍ നമുക്ക് മനസ്സിലാകും ... പിളരും തോറും വളരുകയും വളരും തോറും പിളരുകയും ചെയ്യുന്ന നമ്മുടെ പാര്‍ട്ടികള്‍ നമ്മുടെ തന്നെ പ്രതിബിംബമാണ് ... ഏതൊരു പുതിയ ഈര്‍ക്കിളി പ്രസ്ഥാനം രൂപീകരിച്ചാലും അതിലെല്ലാം സിന്ദാബാദ് വിളിക്കാനും തല്ലു കൊള്ളളാനും പാവം കഴുതകള്‍ എന്ന് വിളിക്കപ്പെടുന്ന നാം തയ്യാര്‍ ....

ഇതൊക്കെ പറയുമ്പോഴും കൂട്ടായ്മകളാണ് ഏതൊരു സമൂഹത്തിന്‍റെയും അടിത്തറ . ആ അടിത്തറ നശിക്കുമ്പോള്‍ അവിടെ മനുഷ്യര്‍ ചൂഷണത്തിന് വിധേയരാകുന്നു . പട്ടിണിപ്പാവങ്ങളെ കൊല്ലിക്കു പിടിക്കുന്ന മുതലാളിമാര്‍ അവിടെ ഉദയം  കൊളളുന്നു . ഗവണ്മെന്‍റു   കള്‍ അവരെ കഴുതകളായി കാണുന്നു ... പാവം മനുഷ്യന്‍ അപമാനിക്കപ്പെടുന്നു . ഒരുപരിധി വരെ കൂട്ടായ്മകള്‍ നമ്മെ സഹായിക്കുന്നുണ്ട് . സ്വാര്‍ത്ഥത കടന്നു കൂടുമ്പോഴാണ് ഏതൊരു മേഖലയും മലീമസമാകുന്നത് . 

ഇവിടെ പട്ടാപ്പകല്‍ റാന്തലും കത്തിച്ച് മനുഷ്യനെ തിരഞ്ഞ ഡയോജനീസിനെ ഓര്‍ത്ത് പോകുന്നു . എവിടെയും നരന്‍ നാരാധമാനാകുന്ന അവസ്ഥയാണ് ..... അതാണ് സൗമ്യമാരും ശാരിമാരും നമ്മെ നിര്‍ത്താതെ നിലക്കാത്ത ശബ്ദത്തോടെ ഓര്‍മ്മപ്പെടുത്തുന്നത് . 
ആശയങ്ങളെ ആയുധങ്ങള്‍ കൊണ്ട് നേരിടുന്ന അവസ്ഥയിലേക്ക് നമ്മുടെ സമൂഹം എത്തപ്പെട്ടിരിക്കുന്നു .... പ്രതിരോധത്തി ന്‍റെ പേര് പറഞ്ഞുള്ളള ഈ അപരാധത്തിന് സമൂഹം മാപ്പ്കൊടുക്കില്ല .... തീവ്രവാതവും ഭീകരവാദവും ഒരു സമുദായത്തിന്‍റെ മാത്രം പേരില്‍ കെട്ടിവെക്കപ്പെടുമ്പോള്‍ ഇവിടെ നഷ്ട്ടപ്പെടുന്നത് പണമല്ല ,,,, മറിച്ച് പണം കൊണ്ട് അളക്കാന്‍ കഴിയാത്ത മനുഷ്യത്വ മാണ് സ്നേഹ ബന്ധങ്ങളാണ് .... 

മാറ്റത്തെ നല്ലരീതിയില്‍ ഉള്‍കൊള്ളളാന്‍ നമുക്ക് സാധിക്കട്ടെ എന്ന ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയോടെ ഞാന്‍ ചുരുക്കുന്നു .........


   

No comments:

Post a Comment