Tuesday, February 14, 2012

തരികിടാനന്ത തിരുവടികള്‍ ..........

            *ഓം തരികിടാനന്ത നമഹ .....
              ഓം അപകടാനന്ത നമഹ .....
              ഓം വികടനാനന്ത നമഹ .....
              ഓം പറ്റിപ്പാനന്ത   നമഹ ....,,


ചുരുക്കി പരിഭാഷപ്പെടുത്തിയാല്‍ ടോട്ടല്‍ തട്ടിപ്പും വെട്ടിപ്പും.....പിന്നെ പറ്റിപ്പും....അതാണല്ലോ ഈ പാരാപാരം പോലെ പരന്നു കിടക്കുന്ന ഭൂമിയില്‍ മുഴുവന്‍ ...എങ്ങോട്ട് നോക്കിയാലും പറ്റിക്കുന്നവനെയും പറ്റിക്കപ്പെടുന്നവനെയും മാത്രമേ നമുക്ക് കാണാന്‍ കഴിയുന്നുളളൂ  .... ഈ ദൈവത്തിന്‍റെ  അല്ല ദൈവങ്ങളുടെ സ്വന്തം ഭൂമിയില്‍ .....!!! പാവം വിവരമുളള മലയാളികള്‍ എല്ലാത്തിലും ചെന്ന് ചാടുകയും ചെയ്യും .... ഈ മലയാളികളാണ് 100 % പ്രഭുദ്ധരും സാക്ഷരരുമാണെന്ന് അഭിമാനം കൊളളുന്നത്  ....പണം ഇരട്ടിപ്പിക്കലും ...പണം വെറുതെ കൊടുക്കലും തുടങ്ങി ലിംഗ വര്‍ധക യന്ത്രങ്ങള്‍ വരെ എത്തിനില്‍ക്കുന്ന .....എല്ലാ പ്രശ്നങ്ങള്‍ക്കും നൊടിയിടകൊണ്ട് പരിഹാരം ഉണ്ടാക്കിത്തരുന്ന മാമുനിമാരും ,,ഉഗ്ര തപസ്സികളും ,, മൗലവിമാരും ,,മൊത്തക്കച്ചവടം ചെയ്യുന്ന നമ്മുടെ ഈ കൊച്ചു കേരളത്തില്‍ എന്തിനും ഏതിനും ആളെ കിട്ടും .... ചുമ്മാ എന്തെങ്കിലും വടിച്ച് നക്കാന്‍ ഉണ്ടായാല്‍ മതി .... കേരളമൊരു   ഭ്രാന്താലയമാണെന്നു  പണ്ടാരോ പറഞ്ഞത് ഓര്‍ത്തു  പോകുന്നു....


ഇത്രയൊക്കെ നീട്ടിപ്പരത്തി പറഞ്ഞത് വിഷയത്തിന്‍റെ ഒരു ആഗോള വശം മനസ്സിലാക്കിത്തരാന്‍വേണ്ടി മാത്രമാണ് ....കേരളത്തിലെ വലിയ വലിയ നഗരങ്ങള്‍ മുതല്‍ എന്‍റെ കുഗ്രാമത്തില്‍ വരെ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഒരു സര്‍വ വ്യാഭിയായ വൈറസാണ് ആത്മീയ മൊത്ത കച്ചവടക്കാരായ ഇക്കൂട്ടര്‍ ... ഇവര്‍ക്ക് ജാതിയില്ല .... മതമില്ല .... ഇവരെല്ലാം ഒരു മാലയില്‍ കോര്‍ത്ത മുത്ത്‌  മണികളെ പോലെ ..... ഒരമ്മ പെറ്റ മക്കളെപോലെ പരസ്പരം സൗഹാര്‍ഥത്തിന്‍റെ താരാട്ട് പാട്ട് പാടുകയാണ് ,,,, എനിക്ക്തോന്നുന്നു ഇവര്‍ മാത്രമാണ് കേരളത്തിലെ യഥാര്‍ത്ഥ മതേതരവാദികള്‍.....!!!!


എന്‍റെ നാട്ടിന്‍ പുറത്തുളള ചില തരികിടാനന്തന്‍ മാരെ കുറിച്ച് പറയാനാണ് ഞാനിന്ന് പേനയെടുത്തത്‌.. തരികിടാനന്ത  എന്ന് ഞാനുദ്ദേശിച്ചത് എന്നെപോലുളള പാവം തരികിടകളെ അല്ല ...മറിച്ച് ജനങ്ങളെ മൊത്തത്തില്‍ പറ്റിക്കുന്ന വ്യാജ സിദ്ധന്‍മാരെയാണ്...എല്ലാ ഗ്രാമ നഗരാന്തരങ്ങളിലും ഇതുപോലുളള തരികിടാനന്തകള്‍ സ്വച്ചന്ദം വിലസുന്നുണ്ടായിരിക്കും...അത്പോലെ എന്‍റെ നാട്ടിലുമുണ്ട് ഒരുവന്‍ ....അയാള്‍ തരികിടാനന്തയാണോ അപകടാനന്തയാണോ എന്നത് ഒരു തര്‍ക്ക വിഷയമാണ്‌ ....അങ്ങേരുടെ നടപ്പും നടനവും കണ്ടാല്‍ ഒരു വലിയ ക്ഞാനി ആണെന്ന് തെറ്റിദ്ധരിച്ചു പോകും ...എല്ലാ പ്രശ്നങ്ങള്‍ക്കുമുളള ഒറ്റമൂലി അയാളുടെ കയ്യില്‍ സുലഭം ....!!! നാട്ടുകാര്‍ മുതല്‍ മറുനാട്ടുകാര്‍ വരെ അയാളുടെ മാന്ത്രിക ശക്തിക്ക് മുന്‍പില്‍ മുട്ടുമടക്കിയിരിക്കുന്നു....


കോഴികളെ കൊണ്ട് നാടാകെ നിറഞ്ഞിരിക്കുന്നു !!!! അതായിരുന്നു ഒരിക്കല്‍ നാട്ടിലെ പ്രധാന ചര്‍ച്ച ....!!! കാരണവന്‍മാര്‍ മുതല്‍ കൊച്ചു കുട്ടികള്‍ വരെ അതിനെക്കുറിച്ച് ഘോര ഘോരം പ്രസംഗിച്ചു കൊണ്ടിരുന്നു....
കാരണമന്വേഷിച്ച ഞാന്‍ ഞെട്ടി !!!!....എല്ലാം നമ്മുടെ സിദ്ധന്‍ സ്വന്തമായി ചിലവിനു കൊടുക്കുന്ന നേര്‍ച്ച കോഴികളാണ് പോലും !!!!....കല്ലെറിയാനോ അറുത്തുസൂപ്പാക്കാനോ നാട്ടുകാര്‍ക്ക്‌ പേടി ...വല്ല മാറാ രോഗവും വന്നുപെട്ടാലോന്ന് നാട്ടുകാര്‍ക്ക്‌ ഭയം !!!! എനിക്കും ആ പേടി ഇല്ലാതില്ല ....അവസാനം നാട്ടുകാര്‍ ഒരു തീരുമാനത്തിലെത്തി ....നേര്‍ച്ച ,,കോഴിയില്‍ നിന്നും മറ്റേതെങ്കിലും  മൃഗ ത്തിലേക്ക് മാറ്റാന്‍ 1000  പേര്‍ ഒപ്പിട്ട ഒരു ഭീമഹരജി ഞങ്ങള്‍ തരികിടാനന്തക്ക് നല്‍കി ... അങ്ങിനെ തല്‍ക്കാലത്തേക്ക് ആ പ്രശ്നം കെട്ടടങ്ങി ... ശുഭം .....സുന്ദരം ......


ഈ തരികിടാനന്ത എന്ന പേര് ഞാന്‍ അങ്ങേര്‍ക്ക് ചാര്‍ത്തിക്കൊടുത്ത ഒരു വിശ്വനാമമാണ് .....നാട്ടുകാര്‍ ഒളിഞ്ഞും തെളിഞ്ഞും ഈ പേര് അയാളെ വിളിക്കുന്നു ... പക്ഷെ ഞാന്‍ അങ്ങേരുടെ വിശ്വസ്ത ഭക്തനാണ് .....
ഒരിക്കല്‍ നാട്ടിലെ സൂപ്പര്‍ മാര്‍കറ്റില്‍ (പെട്ടിക്കട)  ഒരു കളളൻ കയറി .... കായംകുളം കൊച്ചുണ്ണിയാണോ  അതോ മറ്റാരെങ്കിലും ആണോ കളളൻ എന്ന ചര്‍ച്ച നാട്ടില്‍ സജീവം ....സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ഉടമ നേരെ തരികിടാനന്ത
യുടെ അടുത്തേക്കോടി ....തന്‍റെ ചതുരംഗ കളത്തില്‍ കബഡി നിരത്തി സിദ്ധന്‍ പ്രക്യാപിച്ചു കളഞ്ഞു ...ആ പ്രക്യാപനത്തില്‍ നാട് നടുങ്ങി .... നാട്ടുകാര്‍ കോരിത്തരിച്ചു .....ഞങ്ങള്‍ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ഒരു അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തു.......
                                                                                                                                        



യോഗത്തില്‍ തരികിടാനന്തയുടെ വെളിപാട്‌ വിശദമായി തന്നെ ചര്‍ച്ച ചെയ്തു ....കളവ് നടത്തിയത് നാട്ടിലെ യുവാക്കള്‍ ആണെന്നുളള സിദ്ധന്‍റെ കണ്ടെത്തലില്‍ ഞങ്ങള്‍ നടുക്കവും ദുക്കവും രേഖപ്പെടുത്തി .....യോഗ തീരുമാനം എന്‍റെ ഒരു സുദീര്‍ഗ പ്രസംഗത്തോടെ നാട്ടുകാര്‍ കയ്യടിച്ചു പാസാക്കി .... എന്‍റെ പ്രസംഗം സഹിക്കാഞ്ഞിട്ടാണോ എന്നറിയില്ല  ചിലര്‍ക്കൊക്കെ മുറുമുറുപ്പ് ഇല്ലാതില്ല ...... 


ആ യോഗ തീരുമാനം ഇതായിരുന്നു ...." ഒന്നെങ്കില്‍ യഥാര്‍ത്ഥ കളളൻ ആരാണെന്നു തുറന്നു പറയുക ..... അല്ലെങ്കില്‍ നിരുപാധികം മാപ്പ് പറയുക " ഒരു കൂട്ടത്തെ ഒന്നടങ്കം സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്താനുളള സ്വാമിയുടെ വെളിപാടിനെ സര്‍വരും എതിര്‍ത്തു....യോഗ തീരുമാനങ്ങള്‍  സ്വാമിയെ അറിയിക്കാന്‍ ഒരു ദൗത്യ സംഘത്തെ അയക്കാന്‍ തീരുമാനമായി ....എന്‍റെ മഹാനായ ജേഷ്ട്ടന്‍ ആ സംഘത്തില്‍ അംഗമായത് കൊണ്ട് ഞാന്‍ അവരോട് ചേര്‍ന്നില്ല ....പേടിച്ചിട്ടാണ് ഞാന്‍ അവരോട് ചേരാത്തതെന്ന് ആരോ പറഞ്ഞുപരത്തി.....ഒരു വീട്ടില്‍ നിന്നും ഒരാള്‍ മതിയെന്നുളളത് കൊണ്ടാണ് ഞാന്‍ അവരോട് ചേരാഞ്ഞതെന്നുളള എന്‍റെ വിശദീകരണം ആര് കേള്‍ക്കാന്‍ .... അവര്‍ സിദ്ധനെ ചെന്ന് കണ്ട് യോഗ തീരുമാനം അറിയിച്ചു .....പേടിച്ചിട്ടാണോ അതോ ഭയന്നിട്ടാണോ എന്നറിയില്ല അയാള്‍ തന്‍റെ പ്രസ്താവന പിന്‍വലിച്ച് നിരുപാധികം മാപ്പ് പറഞ്ഞു .....


ആ അടുത്താണെന്ന് തോന്നുന്നു ഞങ്ങളുടെ തൊട്ടടുത്ത ഗ്രാമത്തില്‍ ഒരു മുസ്ലിം സിദ്ധന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് ...ഒരു വലിയ കോഴിമുട്ട ഒരു ചെറിയ കുപ്പിയില്‍ പൊട്ടാതെ കുത്തി നിറക്കുന്ന ഒരു മഹാത്ഭുതം കാണിച്ചാണ് അയാള്‍ രംഗപ്രവേശനം ചെയ്യുന്നത് .....അതെന്തോ അത്ഭുത സിദ്ധിയാണെന്ന് ഞാനടക്കമുള്ളള പാവം ജനങ്ങള്‍ വിശ്വസിച്ചു !!!!! ഒരുപാടു കാലങ്ങള്‍ക്ക് ശേഷമാണ് എനിക്കതിന്‍റെ ഗുട്ടന്‍സ് പിടികിട്ടിയത് .....സ്വാഭാവികമായും ഞങ്ങളുടെ നാട്ടിലെ സിദ്ധനൊരു പേടി ... പുതിയ സിദ്ധ ന്‍റെ വരവ് തന്‍റെ ബിസിനസ്സിനു കോട്ടമാവുമോ  എന്ന് ......!!!


ഇവര്‍ തമ്മിലുളള ആരോഗ്യകരമായ മത്സരം നാട്ടില്‍ പാട്ടായി .... പരസ്പരം വെല്ലുവിളിച്ച് അവര്‍ കൊമ്പ് കോര്‍ത്തു....ആയിടക്കാണ്‌ ഞങ്ങളുടെ സിദ്ധന്‍റെ വീട് തീ വിഴുങ്ങുന്നത് .....ഇത് ആ മുസ്ലിം സിദ്ധന്‍റെ പണിയാണെന്നും താനിതിനു പകരം ചോദിക്കുമെന്നും ഞങ്ങളുടെ സിദ്ധ ന്‍ പ്രക്യാപിച്ചു .....അതികം താമസിയാതെ തന്നെ ആ മുസ്ലിം സിദ്ധന്‍ തന്‍റെ തരികിട അവസാനിപ്പിച്ച്‌ നാട് വിട്ടു ....ഞങ്ങളുടെ സിദ്ധന്‍റെ ദേഷ്യത്തിന് പാത്രമായത് കൊണ്ടാണ് മറ്റെയാള്‍ നാടുവിട്ടതെന്നു നാട്ടുകാര്‍ പറഞ്ഞു പരത്തി ......


നാട്ടുകാരെ ചാക്കിലിടാന്‍ ഒരു പ്രത്തേക സിദ്ധി തന്നെയുണ്ട് ഈ മഹാന് .....!!! നാട്ടിലെ ആഘോഷങ്ങളായ പെരുന്നാള്‍ ,,,ഓണം,,,, നബിദിനം തുടങ്ങി സകല പരിപാടികള്‍ക്കും മൂപ്പര്‍ അകമഴിഞ്ഞ സഹായം വാഗ്ദാനം ചെയ്യും .....ചുരുക്കി പറഞ്ഞാല്‍ ഒരു തികഞ്ഞ മതേതര വാദിയാണ് താനെന്നു ഇയാള്‍ തന്നെ പ്രക്യാപിച്ച് കൊണ്ടിരിക്കും .....




കാശായമാണ് വേഷമെങ്കിലും സത്യം പറയാമല്ലോ ....ഒരു യഥാര്‍ത്ഥ ഹിന്ദു സന്യാസിയുടെ ഒരു ഗുണവും ഞാന്‍   അയാളില്‍ കണ്ടില്ല ....തൃകാലക്ഞാനി ആണെന്നൊക്കെയാണ് വെപ്പ് ....ഞാന്‍ അയാളുടെ " വിവരം"
ഒന്നളക്കാന്‍ വേണ്ടി അല്ലറ ചില്ലറ നമ്പറുകളൊക്കെ ഇറക്കി പരാജയപ്പെട്ടു .... എന്നാലും എനിക്കൊരു കാര്യം പിടികിട്ടി ....അയാള്‍ വെറുമൊരു തരികിടാനന്ത ആണെന്നുളള സത്യം .....!!!!!


ആളൊരു ഹിന്ദു സന്യാസി ആണെങ്കിലും അവിടത്തെ സന്ദര്‍ശകരില്‍ അതികവും മുസ്ലിം സഹോദരിമാരാണ് ....ഗള്‍ഫിലുളള ഭര്‍ത്താവിനെ നാട്ടിലെത്തിക്കാനും ,,, നാട്ടിലുളള ഭര്‍ത്താവിനെ ഗള്‍ഫിലോട്ടു പറഞ്ഞയക്കാനും തുടങ്ങി ഒരുപാട് പ്രശ്നങ്ങളാണ് അവിടെ തീര്‍പ്പാക്കുന്നത്  ....ദൈവത്തോട് ചോദിക്കേണ്ടത്‌ ആള്‍ ദൈവങ്ങളോട്  ചോദിക്കുന്ന ഈ തലതിരിഞ്ഞ സമ്പ്രദായം ഇല്ലാതാകുമെന്ന് നാമെല്ലാം സ്വപ്നം കണ്ടിരുന്നു ....പക്ഷെ അതിന്ന് പതിമടങ്ങ്‌ ശക്തി പ്രാപിക്കുകയാണോ എന്നെനിക്ക് സംശയം .....!!!


ദൂര ദേശങ്ങളില്‍ നിന്ന് പോലും അനവധി നിരവധി ആളുകള്‍ ദിവസവും ഇവിടെയെത്തുന്നു .....അവരൊക്കെ കാര്യം സാധിച്ചാണോ തിരിച്ചു പോകുന്നതെന്ന് മാത്രം ഒരു നിശ്ചയവുമില്ല .....!!!എന്തായാലും നാള്‍ക്കുനാള്‍ അയാളുടെ പ്രശസ്തി വര്‍ധിച്ചു കൊണ്ടിരിക്കുന്നു .....




ആ ഇടക്കാണ്‌ ചില്ലറ തരികിടകള്‍ പഠിക്കാന്‍ എനിക്കും മോഹം ഉദിച്ചത് .....ആ മോഹം എന്നില്‍ കലശലായി ....ഞാന്‍ എന്‍റെ ആഗ്രഹം എന്‍റെ ഉമ്മയെ അറിയിച്ചു ....ഉമ്മയുടെ വകയിലെ ഒരു ഏട്ടത്തി ഒരു മഹാ ഭീവിയാണ് എന്ന് കേട്ടിട്ടുണ്ട് .....പുളളിക്കാരിയുടെ ശിഷ്യയായി എന്നെ സ്വീകരിക്കുമോ എന്ന് ഞാന്‍ എന്‍റെ ഉമ്മയോട് ചോദിച്ചു ....പക്ഷെ ഉമ്മായുണ്ടോ സമ്മതിക്കുന്നു ,,,,,!!!  അതൊന്നും എന്നെപോലെ തോന്നിവാസി  ആയി നടക്കുന്നവര്‍ക്ക് പറ്റിയ പണിയല്ല പോലും !!!! നല്ല ഈമാനുളളവര്‍ക്കെ ഇത്തരം സിദ്ധികള്‍ ലഭിക്കൂ എന്നും എന്‍റുമ്മ തീര്‍ത്തു പറഞ്ഞു .....!!! 


ഞാനാകെ കുഴങ്ങിയെന്ന് പറഞ്ഞാൽ മതിയല്ലോ !!! പക്ഷെ എന്‍റെ ആഗ്രഹം എന്‍റെ ഉളളില്‍ വീണ്ടും വീണ്ടും മൊട്ടിട്ട് വിടരാന്‍ തുടങ്ങി .....അങ്ങിനെ ഒരു ദിവസം ഞാനാ കടുത്ത തീരുമാനത്തിലെത്തി ......


ഞാന്‍ നേരെ തരികിടാനന്തയുടെ അടുക്കല്‍ ചെന്ന് എന്‍റെ മോഹം പറഞ്ഞു .... അയാള്‍ എന്‍റെ മുകത്തേക്കൊന്ന് 
സൂക്ഷിച്ചു നോക്കിയിട്ട് എന്നോട് പറഞ്ഞു ....ഇതൊന്നും നിന്നെപോലുളളവര്‍ക്ക് പറ്റിയ പണിയല്ലെന്ന് !!!! അയാള്‍ എന്നെ നിരുല്‍സാഹപ്പെടുത്തി ..... അവസാനം തന്‍റെ കഞ്ഞിയില്‍ കയ്യിട്ടു വാരരുതെന്ന ഒരു ഉപദേശ
വും ...... പിന്നീടയാള്‍ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല !!!! എന്തൊക്കെയോ പിച്ചും പേയും പറയുകയാണെന്ന് എനിക്ക് തോന്നി .... എനിക്കോ അയാള്‍ക്കോ കാര്യമായെന്തോ  കുഴപ്പമുളളതായി  എനിക്ക്  തോന്നി ....


പിറ്റേന്ന് നാട്ടിലെത്തിയപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് ഒരു പുതിയ പേരെനിക്ക് ചാര്‍ത്തി തന്നു ,,,,, 


"സിദ്ദു വൈദ്യര്‍ "...........


.........ഞാന്‍ നെടുവീര്‍പ്പിട്ടു ....
........എല്ലാം മംഗളം ....



 


No comments:

Post a Comment