പെരും മയ(ഴ) പെയ്തു. ..........
കുഞിക്കുളം നിറഞ്ഞു. ............
അതിലൊരു തവള.....................
പേ....ക്രോം..... പേ...ക്രോം.........
തിമർത്ത് പെയ്യുന്ന മഴ നിർത്താതെ പെയ്യിച്ച് എന്‍റെ മനസ്സിനെയും മണ്ണിനെയും സന്തോഷത്തിന്‍റെ നെറുകയിലെത്തിച്ച സർവശക്തന് സർവ സ്തുതിയും..... അളളാഹു വിചാരിച്ചാൽ ഏത് അർദ്ധരാത്രിയുടെ ഗർഭഗ്രഹ ത്തിൽനിന്നും പുതിയൊരു സൂര്യൻ ഉദിച്ചുയരും.....
നമ്മൾ എത്ര വെളളം കോരിയൊഴിച്ചാലും മൊട്ടിടാത്ത വൃക്ഷ തൈകൾ പോലും ദൈവത്തിന്‍റെ ഖജനാവിൽ നിന്നുളള ഒരൊറ്റ മഴകൊണ്ട് തളിർത്ത് വരുന്നത് കൺതുറന്ന് കാണുമ്പോഴാണ് സൃഷ്ട്ട്ടാവും സൃഷ്ട്ട്ടിയും തമ്മിലുളള ആ വലിയ അന്തരം നമുക്ക് ദർശിക്കാൻ സാദിക്കുന്നത്.......
എന്നിട്ടും മനുഷ്യന്‍ എന്തേ ഇത്രമേല്‍ അഹങ്കാരികളായി മാറിയത്. ... ഭൂമിയില്‍ നടക്കുമ്പോ മെല്ലെ നടക്കണമെന്ന് പഠിപ്പിച്ച റസൂലിന്‍റെ അനുയായികളല്ലേ നാം. ... വലിയ വലിയ ബഹുമതികളുടെ അക്ഷരക്കൂട്ടങ്ങളെ സ്വന്തം പേരിന് അകമ്പടി ചേര്‍ത്ത് എഴുതിവെക്കുമ്പോഴും നാം സ്വന്തം അമ്മയുടെ മനസ്സ് മനസ്സിലാക്കാൻ മറന്നുപോയ ഹതഭാഗ്യരാണോ എന്നെനിക്ക് സംശയം.......
No comments:
Post a Comment