യഥാര്‍ത്ഥത്തിൽ നമ്മളാരും ഒന്നല്ല... മൂന്നാണ്.
1:- എന്‍റെ കാഴ്ചപ്പാടിലെ ഞാന്‍.
● ഞാന്‍ ഒരു മഹാ സംഭവവും പ്രസ്ഥാനവുമാണ്. ...
●ഞാനറിയാതെ ഈ പാരാപാരം പോലെ പരന്നു കിടക്കുന്ന ഭൂമിയില്‍ രണ്ടില അനങ്ങില്ല. ....
●ഞാന്‍ ഇടപെട്ടിട്ട് പരിഹരിക്കപ്പെടാത്ത വിഷയങ്ങള്‍ തന്നെയില്ല
●ഞാന്‍ പഠിക്കാത്ത ഭാഷകള്‍ അപൂര്‍വ്വം......
●ഞാന്‍ അഹങ്കാരിയല്ല.... പക്ഷേ അഭിമാനിയാണ്. .....
●എന്‍റെ വാക്കിലും പ്രവൃത്തിയിലും ഞാന്‍ മിതത്വം പാലിക്കുന്നു......
● മറ്റുളളവരുടെ അപിപ്രായങ്ങളെ ഞാന്‍ ഉൾകൊളളുന്നു. .......
●വന്ന വഴികളും കൈപിടിച്ച് നടത്തിയവരെയും ഇന്നും ഞാനോർക്കുന്നു.....
●അങ്ങിനെ അങ്ങിനെ. .. (etc, etc)
2 :- മറ്റുളളവരുടെ കാഴ്ചപ്പാടിലെ ഞാന്‍.
●അഹങ്കാരത്തിന്‍റെ പര്യായം. ..
●സ്വയം പൊക്കി. ...
●വീട്ടിലേക്ക് ഒരു രൂപ പോലും ചിലവിന് കൊടുക്കാതെ മുങ്ങി നടക്കുന്നവൻ ( എന്‍റുമ്മാന്‍റെ അപിപ്രായത്തില്‍)
●മറ്റുളളവരോടൊക്കെ പുച്ഛം. ...
●എന്തിനും ഏതിനും കുറ്റം മാത്രം കണ്ടുപിടിക്കാന്‍ ജനിച്ചവന്‍. ...
●കുഴി മടിയൻ....
●സൂപ്പര്‍വൈസർ ജോലിയല്ലാത്ത ഒരു ജോലിയും ചെയ്യാത്തവൻ (നാട്ടുകാരുടെ അപിപ്രായത്തില്‍)
●ബിസിനസ് ബിസിനസ് എന്ന് പറഞ്ഞ് വെറുതെ സമയം കളഞ്ഞവൻ...
●പൈസ മുഴുവന്‍ കെട്ടിപ്പൂട്ടി അട്ടത്ത് വച്ച് അതില്‍ നിന്നും ഒരു ചില്ലിക്കാശ് പോലുംചിലവാക്കാത്തവൻ
●അങ്ങിനെ അങ്ങിനെ (etc, etc )
3 :- യഥാര്‍ത്ഥത്തിലെ ഞാന്‍. ...
ഈ മുകളില്‍ പറഞ്ഞതൊന്നുമല്ല ഞാന്‍. .... എനിക്കെന്നെതന്നെ ഇതുവരെ പൂർണ്ണമായും മനസ്സിലായിട്ടില്ല...... ആരാണ് ഞാന്‍? ???.....ആആആ.... എന്തൊക്കെയോ ഞാനിങ്ങനെ ചെയ്യുന്നു. .... എന്നെ നിയന്ത്രിക്കുന്നത് പോലും ഞാനല്ല. .. ആർക്കൊക്കെയോ വേണ്ടി ഒരോന്ന് ചെയ്തു കൂട്ടുന്നു...സമൂഹത്തിന് വേണ്ടി. .... കൂട്ടുകാർക്ക് വേണ്ടി ..... വീട്ടുകാര്‍ക്ക് വേണ്ടി. ....അങ്ങിനെ അങ്ങിനെ. ....
No comments:
Post a Comment