Monday, August 11, 2014

Let's free your brain on august15

ഈ വരുന്ന ഓഗസ്റ്റ് 15 നെങ്കിലും നിങ്ങളുടെ തലച്ചോറിനെ സ്വതന്ത്രമാക്കി ചിന്തകളെ അനന്തമായ ഈ അണ്ടകടാഹത്തിലിങ്ങനെ പാറി പറന്ന് നടക്കാന്‍ അനുവദിക്കുക......

എന്തും ഏതും നമുക്ക് ആഘോഷിക്കാനുളള അവസരങ്ങളാണല്ലോ... അത്പോലെ ഈ ആഗസ്റ്റ് 15 ഉം നമുക്ക് അടിച്ച് പൊളിക്കണം..... പതിവ് പരക്കം പാച്ചിലുകളിൽ നിന്നും വ്യത്യസ്തമായി  ക്രിയാത്മകമായ എന്തെങ്കിലും ചെയ്യാന്‍ നമുക്ക് കഴിയണം. ...

പതിവ് കലാപരിപാടികളായ വെളളരി പ്രാവുകളെ സ്വതന്ത്രമാക്കലും കവല പ്രസംഗവുമായി നമ്മുടെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും തങ്ങളുടെ കർത്തവ്യം ഭംഗിയായി നിർവഹിക്കുക തന്നെ ചെയ്യും. ... പക്ഷേ പിന്നീട് ഈ പ്രാവുകള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് പോലും നാമാരും ചിന്തിക്കാറില്ല... പലപ്പോഴും അവ മറ്റു പക്ഷികളുടെയും മറ്റും ആക്രമണത്തിന് പാത്രമാകാറാണ് പതിവ്. ... സ്വതന്ത്രമാക്കി  വിട്ടയച്ചു എന്നവകാശപ്പെടുമ്പോഴും നാം അവര്‍ക്ക് പകരം നൽകുന്നത് മരണമാണ്....

ഇതുതന്നെയാണ് പലപ്പോഴും നമ്മള്‍ സ്വതന്ത്രമാക്കി പുറത്ത് വിടുന്ന പലർക്കും സംഭവിക്കുന്നത്.... കുത്തക മാധ്യമങ്ങളും ബുദ്ധിജീവികളെന്ന് അവകാശപ്പെടുന്നവരും മനുഷ്യനെ മഷ്തിഷ്കപ്രക്ഷാളനം നടത്തി സ്വതന്ത്രമായ ചിന്തകളിൽ നിന്നും അവനെ തടയുന്നു. ..ഈ ബുദ്ധിജീവികൾക്ക് നാം ഗുഡ് സർട്ടിഫിക്കറ്റ് നൽകി നമ്മുടെ മനസ്സെന്ന മാണിക്യ കൊട്ടാരത്തിൽ ചില്ലിട്ട് സൂക്ഷിക്കുകയും ചെയ്യുന്നു..

വൈരുധ്യങ്ങളുടെ ലോകമെ.... നിന്‍റെ പേരോ സ്വാതന്ത്രൃം.....പതിവ് നിർവചനങ്ങൾക്കപ്പുറം മനുഷ്യനെ സ്നേഹിക്കാന്‍ നമുക്ക് സാധിക്കണം. .. സ്നേഹമെല്ലാം ജയിക്കുമെന്ന് നമ്മെ പഠിപ്പിച്ച ഒരമ്മയുണ്ടായിരുന്നു . ...അത് മദർ തെരേസയായിരുന്നു.... സ്നേഹമില്ലായിരുന്നെങ്കിൽ ആങ്ങള പെങ്ങളുമാരുപോലുംഉണ്ടാകുമായിരുന്നില്ലെന്ന് പറഞ്ഞ മറ്റൊരു കവിയെയും ഞാനോർക്കുന്നു. ...

സ്വാതന്ത്രൃത്തിന് പുതിയ നിർവചനങ്ങൾ തീർക്കാൻ നമുക്ക് സാധിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഏവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ സ്വതന്ത്ര ദിവസം ആശംസിക്കുന്നു....
ജയ്ഹിന്ദ്. ...
By
Siddeek Mhd.

Wednesday, August 6, 2014

വെളളം വെളളം സർവത്ര. ...

പെരും മയ(ഴ) പെയ്തു. ..........
കുഞിക്കുളം നിറഞ്ഞു. ............
അതിലൊരു തവള.....................
പേ....ക്രോം..... പേ...ക്രോം.........

തിമർത്ത് പെയ്യുന്ന മഴ നിർത്താതെ പെയ്യിച്ച് എന്‍റെ മനസ്സിനെയും മണ്ണിനെയും സന്തോഷത്തിന്‍റെ നെറുകയിലെത്തിച്ച സർവശക്തന് സർവ  സ്തുതിയും..... അളളാഹു വിചാരിച്ചാൽ ഏത് അർദ്ധരാത്രിയുടെ ഗർഭഗ്രഹ ത്തിൽനിന്നും പുതിയൊരു സൂര്യൻ ഉദിച്ചുയരും.....

നമ്മൾ എത്ര വെളളം കോരിയൊഴിച്ചാലും മൊട്ടിടാത്ത വൃക്ഷ തൈകൾ പോലും ദൈവത്തിന്‍റെ ഖജനാവിൽ നിന്നുളള ഒരൊറ്റ മഴകൊണ്ട് തളിർത്ത് വരുന്നത് കൺതുറന്ന് കാണുമ്പോഴാണ്   സൃഷ്ട്ട്ടാവും സൃഷ്ട്ട്ടിയും തമ്മിലുളള ആ വലിയ അന്തരം നമുക്ക് ദർശിക്കാൻ സാദിക്കുന്നത്.......

എന്നിട്ടും മനുഷ്യന്‍ എന്തേ ഇത്രമേല്‍ അഹങ്കാരികളായി മാറിയത്. ... ഭൂമിയില്‍ നടക്കുമ്പോ മെല്ലെ നടക്കണമെന്ന് പഠിപ്പിച്ച റസൂലിന്‍റെ അനുയായികളല്ലേ നാം. ... വലിയ വലിയ ബഹുമതികളുടെ അക്ഷരക്കൂട്ടങ്ങളെ സ്വന്തം പേരിന് അകമ്പടി ചേര്‍ത്ത് എഴുതിവെക്കുമ്പോഴും നാം സ്വന്തം അമ്മയുടെ മനസ്സ് മനസ്സിലാക്കാൻ മറന്നുപോയ ഹതഭാഗ്യരാണോ എന്നെനിക്ക് സംശയം.......

ഞാന്‍ #ഒന്നല്ല. ... #മൂന്നാണ്. ...

യഥാര്‍ത്ഥത്തിൽ നമ്മളാരും‍ ഒന്നല്ല... മൂന്നാണ്.

1:- എന്‍റെ കാഴ്ചപ്പാടിലെ ഞാന്‍.

      ● ഞാന്‍ ഒരു മഹാ സംഭവവും പ്രസ്ഥാനവുമാണ്. ...
      ●ഞാനറിയാതെ ഈ പാരാപാരം പോലെ പരന്നു കിടക്കുന്ന ഭൂമിയില്‍ രണ്ടില അനങ്ങില്ല. ....
      ●ഞാന്‍ ഇടപെട്ടിട്ട് പരിഹരിക്കപ്പെടാത്ത വിഷയങ്ങള്‍ തന്നെയില്ല
      ●ഞാന്‍ പഠിക്കാത്ത ഭാഷകള്‍ അപൂര്‍വ്വം......
      ●ഞാന്‍ അഹങ്കാരിയല്ല.... പക്ഷേ അഭിമാനിയാണ്. .....
      ●എന്‍റെ വാക്കിലും പ്രവൃത്തിയിലും ഞാന്‍ മിതത്വം പാലിക്കുന്നു......
       ● മറ്റുളളവരുടെ അപിപ്രായങ്ങളെ ഞാന്‍ ഉൾകൊളളുന്നു. .......
       ●വന്ന വഴികളും കൈപിടിച്ച് നടത്തിയവരെയും ഇന്നും ഞാനോർക്കുന്നു.....
       ●അങ്ങിനെ അങ്ങിനെ. .. (etc, etc)

2 :- മറ്റുളളവരുടെ കാഴ്ചപ്പാടിലെ ഞാന്‍.

       ●അഹങ്കാരത്തിന്‍റെ പര്യായം. ..
       ●സ്വയം പൊക്കി. ...
       ●വീട്ടിലേക്ക് ഒരു രൂപ പോലും ചിലവിന് കൊടുക്കാതെ മുങ്ങി നടക്കുന്നവൻ ( എന്‍റുമ്മാന്‍റെ അപിപ്രായത്തില്‍)
       ●മറ്റുളളവരോടൊക്കെ പുച്ഛം. ...
       ●എന്തിനും ഏതിനും കുറ്റം മാത്രം കണ്ടുപിടിക്കാന്‍ ജനിച്ചവന്‍. ...
       ●കുഴി മടിയൻ....
       ●സൂപ്പര്‍വൈസർ ജോലിയല്ലാത്ത ഒരു ജോലിയും ചെയ്യാത്തവൻ (നാട്ടുകാരുടെ അപിപ്രായത്തില്‍)
       ●ബിസിനസ് ബിസിനസ് എന്ന് പറഞ്ഞ് വെറുതെ സമയം കളഞ്ഞവൻ...
       ●പൈസ മുഴുവന്‍ കെട്ടിപ്പൂട്ടി അട്ടത്ത് വച്ച് അതില്‍ നിന്നും ഒരു ചില്ലിക്കാശ് പോലുംചിലവാക്കാത്തവൻ
       ●അങ്ങിനെ അങ്ങിനെ (etc, etc )

3 :- യഥാര്‍ത്ഥത്തിലെ ഞാന്‍. ...
    
         ഈ മുകളില്‍ പറഞ്ഞതൊന്നുമല്ല ഞാന്‍. .... എനിക്കെന്നെതന്നെ ഇതുവരെ പൂർണ്ണമായും മനസ്സിലായിട്ടില്ല...... ആരാണ് ഞാന്‍? ???.....ആആആ.... എന്തൊക്കെയോ ഞാനിങ്ങനെ ചെയ്യുന്നു. .... എന്നെ നിയന്ത്രിക്കുന്നത് പോലും ഞാനല്ല. .. ആർക്കൊക്കെയോ വേണ്ടി ഒരോന്ന് ചെയ്തു കൂട്ടുന്നു...സമൂഹത്തിന് വേണ്ടി. .... കൂട്ടുകാർക്ക് വേണ്ടി ..... വീട്ടുകാര്‍ക്ക് വേണ്ടി. ....അങ്ങിനെ അങ്ങിനെ. ....‍