മലപ്പുറം ജില്ല കേരളത്തിലല്ലേ ???...എന്ന് ചോദിക്കുന്നവരോട് എനിക്ക് പറയാനുളളത് മലപ്പുറം ജില്ല ഇന്ത്യയിലാണ്.!!! എന്ന മറുപടിയാണ്. ....
ശക്തമായ പ്രാദേശിക വാദം പലപ്പോഴും വർഗീയ വാദത്തിലേക്ക് വഴിമാറ്റി സാമൂഹികാന്തരീക്ഷം തകിടം മറിക്കാൻ സാധ്യതയുണ്ട്.....
ഹിന്ദുവും മുസ്ലിമും ഒരു മാലയില്‍ കോര്‍ത്ത മുത്ത് മണികളെ പോലെ പരസ്പരം സൗഹൃദ വലയം തീര്‍ത്ത് ജീവിക്കുന്ന മണ്ണാണ് മലപ്പുറം. ........ഈ മണ്ണില്‍ ഭയമൊട്ടുമില്ലാതെയാണ് ഓരോ മലപ്പുറത്തുകാരനും അന്തിയുറങ്ങുന്നത്
ചില മുഖ്യധാര മാധ്യമങ്ങള്‍ അവരുടെ സർക്കുലേഷൻ വർദിപ്പിക്കാൻ വേണ്ടി വാർത്തകൾക്ക് പ്രാദേശിക നിറം നൽകുമ്പോൾ നഷ്ട്ടപ്പെടുന്നത് വിശ്വാസമാണ്. ... അത്തരം വാര്‍ത്തകളുടെ കൂടെ കൂടി സമയം കളയാതെ മതത്തിനപ്പുറം മനുഷ്യനെ സ്നേഹിക്കാന്‍ നമുക്ക് സാധിക്കണം. ...
സുബ്രതോ കപ്പ് ഫൈനലില്‍ കേരളത്തെ അല്ലെങ്കില്‍ ഇന്ത്യയെ പ്രതിനിതീകരിച്ച മലപ്പുറം ജില്ലയിലെ MSP സ്കൂള്‍ ടീം ഫൈനലില്‍ ബ്രസീലിലെ ഒരു സ്കൂള്‍ ടീമിനോട് പൊരുതി തോറ്റ വാര്‍ത്തയെ കേരളത്തിലെ 100% പ്രഭുദ്ധരും സാക്ഷരരുമാണെന്ന് അഭിമാനം കൊളളുന്ന നമ്മള്‍ നോക്കിക്കണ്ടതിലെ വൈരുധ്യമാണ് എന്നെ ഈ കുറിപ്പിന് പ്രേരിപ്പിച്ചത്....
മലപ്പുറത്തെ കുട്ടികളുടെ മിടുക്കിനെ വാനോളം പുകഴ്ത്തി ഒരു കൂട്ടര്‍. .... താക്കറെയുടെ മറാത്തി വാദത്തെ പോലും പിന്നിലാക്കിയപ്പോൾ..... മറ്റൊരു കൂട്ടര്‍ ഇതിനെ കണ്ടത് തനി സാമുദായികമോ വർഗീയമോ ആയാണ്...... കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുളള കുട്ടികള്‍ MSP യില്‍ കളി പഠിക്കാന്‍ എത്തുന്നു എന്ന വസ്തുത ബോധപൂർവം വിസ്മരിക്കുകയാണ് പലരും ചെയ്തത്.
ഫൈനല്‍ കളിച്ച ടീമില്‍ പോലും മലപ്പുറത്തുകാരല്ലാത്തവരുണ്ടായിരുന്നു
എന്നതാണ് വസ്തുത. ... കുട്ടികളുടെ സാമുദായികമായ കണക്കെടുത്താൽ തന്നെ ടീമിന്‍റെ കുടിക്കിടപ്പവകാശം ഒരു സമുദായത്തിന് തീറെഴുതി കൊടുക്കാൻ സാധ്യമല്ല തന്നെ. ....
മലപ്പുറം ജില്ലയില്‍ മുസ്ലിംങ്ങൾ മാത്രമല്ല ജീവിക്കുന്നത് എന്ന് പലർക്കും അറിയില്ലേ എന്ന സംശയം ചിലരുടെയൊക്കെ പെരുമാറ്റം കാണുമ്പോൾ തോന്നിപ്പോകുന്നത് സ്വാസ്വാഭാവികം മാത്രം. ..
ചരിത്രപരമായ കാരണങ്ങള്‍ കൊണ്ടാണ് മലപ്പുറം മുസ്ലിം ഭൂരിപക്ഷ പ്രദേശമായത്..... എന്ന് വെച്ച് ഒരു അമുസ്ലിമിനും ഇവിടം വിട്ട് പലായനം ചെയ്യേണ്ടി വന്നിട്ടില്ല.... വരികയുമില്ല.... അതീ നാടിനെക്കുറിച്ചറിയുന്നവർക്ക് ബോധ്യമായതുമാണ്.....
ബാബരി ധ്വംസനം കത്തിനിന്ന 1992 ൽ പലരും സ്വപ്നം കണ്ട് കാത്തിരുന്നിട്ടും നടക്കാതെ പോയ സാമുദായിക കലാപം
... ബാബരി ധ്വംസനത്തിന്‍റെ മറപിടിച്ച് കത്തിയമർന്ന ഉത്തരേന്ത്യൻ സംസ്ഥാന ങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിന്‍റെ വിശേഷാല്‍ മലപ്പുറത്തിന്‍റെ ഗ്രാമ നഗരാന്തരങ്ങളിൽ അങ്ങോള മിങ്ങോളം ഓടിനടന്ന അനൗൺസ്മെന്‍റ് വാഹനങ്ങള്‍ വിളിച്ച് പറഞ്ഞത് കത്തിയും കഠാരയുമായി തെരുവിലിറങാനായിരുന്നില്ല.... മറിച്ച് സമാധാനത്തിന്‍റെ താരാട്ട് പാട്ട് പാടാനായിരുന്നു..... അത് പറഞ പക്വതയുളള ഒരു നേതാവും മലപ്പുറത്തിനുണ്ടായിരുന്നു..... അത് ശിഹാബ് തങ്ങളായിരുന്നു....
ഇവിടത്തെ ഐക്യം കണ്ട് അസൂയ പൂണ്ട ചില പ്രതിരോധത്തിന്‍റെ വക്താക്കളുടെ നാവായി എന്‍റെ സുഹൃത്തുക്കള്‍ അറിഞോ അറിയാതെയോ മാറരുതെന്നാണ് ഈ അവസരത്തിൽ എനിക്ക് നിങ്ങളോട് ആവശ്യപ്പെടാനുളളത്.... സ്നേഹ ബന്ധങ്ങള്‍ക്ക് പുതിയ നിർവചനങ്ങൾ തീർക്കാൻ നമുക്ക് സാധിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ. .....