സഖാവ് പിണറായി വിജയന്‍ മലയാളിക്കരക്ക് സമ്മാനിച്ച വിശ്വ വിഖ്യാതമായ ഒരു വാക്കാണ് മാധ്യമ സിന്‍റിക്കറ്റ്...... യൂണിവേഴ്സിറ്റി സിന്‍റിക്കറ്റ് ., സിന്‍റിക്കറ്റ് ബാങ്ക് എന്നൊക്കെ കേട്ട് പരിചയിച്ച മലയാളിക്ക് അതൊരു പുതിയ അറിവായിരുന്നു. ഇത് പോലുളള പുതിയ വാക്കുകള്‍ മലയാളത്തിന് മുമ്പും പിമ്പും സമ്മാനിച്ചിട്ടുളള വ്യക്തി എന്ന നിലയില്‍ നമുക്ക് വലിയ അത്ഭുതമൊന്നും തോന്നാഞത് സ്വാഭാവികം......
പരനാറി , പച്ചവൽകരണം, തുടങ്ങിയ ഒട്ടേറെ പ്രയോഗങൾ അദ്ദേഹത്തിന്‍റേതായി നമ്മുടെ മുമ്പിലുണ്ട്. തനിക്ക് ഇഷ്ടപ്പെടാത്ത ഏത് വാര്‍ത്തക്കും നാം ഈ സിന്‍റിക്കറ്റ് ആരോപണം ഉന്നയിക്കും..... യഥാര്‍ത്ഥത്തിൽ ഇങ്ങിനെ ഒരു സിന്‍റിക്കറ്റ് കേരളത്തില്‍ നിലവിലുണ്ടോ എന്നെനിക്ക് സംശയമുണ്ടായിരുന്നു മുമ്പ്. ...എന്‍റെ ആ സംശയം ഈ അടുത്ത കാലത്തെ ചില മാധ്യമങ്ങളിലെ വാര്‍ത്തകൾ കണ്ടപ്പോൾ പോയിക്കിട്ടി...
നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ പലതും ആർക്കൊക്കെയോ വേണ്ടി ദാസ്യപ്പണി ചെയ്യുകയാണോ എന്ന സംശയം സ്വാഭാവികമായും തോന്നിപ്പോകുന്നു.... ഈ മാധ്യമങ്ങള്‍ പടച്ച് വിടുന്ന സത്യ അസത്യങ്ങള്‍ ലോകത്തെ മുഴുവന്‍ ആളുകളും കണ്ട് വിശ്വസിക്കേണ്ടിവരുന്ന സാഹചര്യം. .... എല്ലാം ചിലരുടെ കൈപ്പിടിയിൽ....
എല്ലാ സാമ്രാജ്യങ്ങളും തകരും .... അളളാഹുവിന്‍റെ സാമ്രാജ്യമല്ലാത്ത ഒരു സാമ്രാജ്യത്തിനും ഇവിടെ നിലനിൽപ്പില്ല..... ഈ പാഠം നിങ്ങള് പഠിച്ചോ..... ഇത് ഹിറ്റ്ലറിന്‍റെ... മുസോളിനിയുടെ... അങ്ങിനെ ഒരുപാട് പേരുടെ പാഠമാണ്. .... ലോകത്തെ അടക്കി ഭരിച്ച എത്ര എത്ര ഏകാധിപതികൾ... സർവാദിപതികൾ..!!!!! എല്ലാവരും നിലകൊണ്ട ഈ ഭൂമി ...... ഒരു ഏകാധിപതിക്ക് വേണ്ടിയും ആകാശം പിന്നെ കരഞിട്ടില്ല.....
നിങ്ങള്‍ ഭൂമിയില്‍ മെല്ലെ നടക്കണമെന്ന് പഠിപ്പിച്ച റസൂലിന്‍റെ അനുയായികളല്ലേ നാം. ... ഇന്ന് ചില ഭരണാധികാരികളുടെ അഹങ്കാരം കൊണ്ട് ഭൂമി പിളരുകയാണ് .... ഓമന മക്കളുടെ അപ്പച്ചട്ടിയിൽ ബോബിട്ട്കൊട്ത്ത് എല്ലാ ദിവസവും ടെലിവിഷന്‍ വാര്‍ത്തയിൽ വന്നിട്ട് അട്ടഹസിക്കുന്ന ഭരണാധികാരികൾ വർദിച്ച് വരുന്ന ഈ കാലത്ത്. ...... ഗാസ നമ്മെ ഓർമ്മപ്പെടുത്തുന്നത് അതാണ്.
ഓമന മക്കളുടെ മുകളില്‍ ബോംബ് വർഷിക്കുന്നത് നോക്കി നിന്ന് ആസ്വദിക്കാനല്ലാതെ അരുതെന്ന് പറയാന്‍ ലോക പോലീസ് ചമയുന്ന അമേരിക്കക്കോ അവരുടെ ആസനം താങ്ങുന്ന ഐക്യരാഷ്ട്ര സഭക്കോ കഴിയുന്നില്ലെന്ന വസ്തുത മനസ്സിലാക്കുമ്പോഴാണ് നാം ലജ്ജിച്ച് തലതാഴ്ത്തിപ്പോകുന്നത്..... ജനിച്ച മണ്ണിന് വേണ്ടി പോരാടുന്നവർ ഭീകരവാദി .....!!!! അവരെ പോയി കൊന്നൊടുക്കുന്നവരോ ???? വലിയ പുരോഗമന വാദികളും! !!!! ഇതിലും വലിയൊരു വിരോധാഭാസം വേറെയുണ്ടോ????
കണ്ണുണ്ടായിട്ടും കാണാത്ത കാതുണ്ടായിട്ടും കേൾക്കാൻ കൂട്ടാക്കാത്ത പലരെയും കാണുമ്പോൾ വെറും പുച്ഛമാണെനിക്ക് തോന്നുന്നത്....ഇസ്രായേല്‍ എന്ന തെമ്മാടി രാഷ്ട്രത്തെ ന്യായീകരിക്കുന്ന ത്, അതെന്തിന്‍റെ പേരിലായാലും അംഗീകരിക്കാൻ മനസ്സാക്ഷിയുളള അമ്മയുടെ മുലപ്പാല്‍ കുടിച്ച ഒരാള്‍ക്കും സാധിക്കില്ലെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.
ഈ കാടൻമാരുടെ കാടത്തത്തിന് മുമ്പില്‍ പിടിച്ച് നിൽക്കാൻ ഗാസക്ക് കഴിയട്ടെ എന്ന ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയോടെ. ..............